പിടിച്ചുനിൽക്കാൻ കഴിയുന്നില്ല!!! മോദിയ്ക്ക് മുന്നിൽ വെറും ചാരമായി ഇമ്രാൻ ഖാൻ | IMRAN KHAN
യൂറോപ്യൻ യൂണിയനോട് നിലവിളിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റഷ്യയുടെ ആക്രമണത്തെ അപലപിച്ച് യുഎൻ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്‌ക്കാൻ പാകിസ്ഥാനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 22 നയതന്ത്ര തലവന്മാർ കത്തും അയച്ചു. ഇതിനുപിന്നാലെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.” നിങ്ങൾ ഞങ്ങളെ കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്? പാകിസ്ഥാൻ നിങ്ങളുടെ അടിമയാണെന്നാണോ? നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ ചെയ്യണമെന്നുണ്ടോ? എന്നും ഇമ്രാൻ ഖാൻ ചോദിച്ചു.
അതോടൊപ്പം ഇത്തരമൊരു കത്ത് നിങ്ങൾ ഇന്ത്യയ്‌ക്ക് അയച്ചോ? ഇന്ത്യയും റഷ്യയ്‌ക്കെതിരായ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതാണല്ലോ. ഇതിന് മുൻപ് അഫ്ഗാനിലെ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ചതിലൂടെ ഒരുപാട് ദുരിതം അനുഭവിച്ച ചരിത്രമുണ്ട്. അന്ന് നന്ദിയ്‌ക്ക് പകരം വിമർശനങ്ങളാണ് ലഭിച്ചത് എന്നുമായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. എന്നാൽ പാകിസ്ഥാൻ എല്ലാ രാജ്യങ്ങളുമായും സഹൃദത്തിലാണെന്നും ഒരു ചേരിയിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

