Thursday, December 18, 2025

ഓഗസ്ത് 15ന് കരിദിനാചരണം; ഇമ്രാന്‍ ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റി ബ്ലാക്ക് ഡേ ആചരിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മലയാളികളുടെ വക പൂരത്തെറിയുടെ പൊങ്കാല.ആയിരക്കണക്കിന് മലയാളികളാണ് ഇമ്രാന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി തെറികമന്‍റുകള്‍ ഇട്ടത്.

പാകിസ്താന്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയില്‍ ഇമ്രാന്‍ ഖാന്‍ സംസാരിക്കുന്നതിന്‍റെ ഫോട്ടോ വച്ച പോസ്റ്റിന് കീഴെയാണ് മലയാളികളുടെ അടക്കം രോഷപ്രകടനം. ഇമ്രാന്‍റെ അപ്പന്‍ മരിച്ചുപോയതിനാല്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെ മറ്റ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചുവെന്നും ഒരു മലയാളി വിരുതന്‍ കമന്‍റ് ചെയ്തിട്ടുണ്ട്.മാസാമാസം തെറികേള്‍ക്കാന്‍ വല്ല നേര്‍ച്ചയുമുണ്ടോ,വാപ്പ മയ്യത്തായോ കരിദിനം ആചരിക്കാന്‍, മലയാളം വായിക്കാനറിയാമായിരുന്നെങ്കില്‍ ഇമ്രാന്‍ഖാന്‍ തൂങ്ങിച്ചത്തേനെ തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഇമ്രാന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ളത്.

Related Articles

Latest Articles