കൊച്ചി : കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്‍റെ നഷ്ടപരിഹാരം തന്നെ കൊടുത്തു തീര്‍ത്തിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം ലഭിക്കുന്നതല്ലാതെ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം ആയിരുന്നെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സ്വകാര്യ ചാനലിന്‍റെ പരിപാടിയിലായിരുന്നു ധര്‍മ്മജന്‍റെ വിമര്‍ശനം.
കഴിഞ്ഞ പ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടെന്ന് തന്നെ എത്തി. എന്നാല്‍ ഈ പണം എത്തിക്കാന്‍ മാത്രം ഒരു സംവിധാനവും സംസ്ഥാനത്ത് ഉണ്ടായില്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. എന്നിട്ടും ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ല.
സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. നടന്മാരുടെ സംഘടനായ അമ്മയില്‍ നിന്നും എത്രയോ കോടി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്തിട്ടുണ്ട്. ഇതില്‍ പകുതി എങ്കിലും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടോ? നമുക്ക് എംഎല്‍എമാരും എംപിമാരുമുണ്ട്. എന്നിട്ടും സാധാരണക്കാര്‍ക്ക് ധനസഹായം എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും ധര്‍മ്മജന്‍ കുറ്റപ്പെടുത്തി.

