പാലക്കാട് : ധോണിയിൽ കാട്ടാന ഭീതി തുടരുന്നു. കൊമ്പൻ PT 7 കൂട്ടിലായെങ്കിലും .6 കാട്ടാനകൾ ധോണിക്കാരുടെ ഉറക്കം കെടുത്താൻ ഇപ്പോഴും കാടിറങ്ങി വരുന്നുണ്ട്.രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടം നാടിറങ്ങി വരുന്നത് ഇവിടെ തുടരുകയാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലങ്ങളാണ് ആനകളുടെ പ്രധാന വിഹാരകേന്ദ്രം. ആനകൾ നാടിറങ്ങാതിരിക്കാൻ ശാശ്വത പരിഹാരമാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ പ്രദേശങ്ങളിലേക്ക് സോളാർ ഫെൻസിഗ് വ്യാപിപ്പിക്കാനും ആർആർടികളെ സജീവമാക്കാനുമാണ് വനം വകുപ്പിൻ്റെ തീരുമാനം.

