Tuesday, October 6, 2026

സയിദ്‌ മോദി ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്‌: പി വി സിന്ധുവിന് രണ്ടാം കിരീടം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം. 35 മിനിറ്റ് മാത്രമാണ് ഫൈനൽ നീണ്ടത്. 2017ൽ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 300 ഇവന്റ് ചേർത്തതിന് ശേഷം മുൻ ലോക ചാമ്പ്യൻ സിന്ധുവിന്റെ രണ്ടാമത്തെ സയ്യിദ് മോദി കിരീടമാണിത്. ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദിയെയാണ്‌ സിന്ധു പരാജയപ്പെടുത്തിയത്‌. സ്‌കോർ 21‐13, 21‐16.

അതേസമയം, കളിക്കാരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ പുരുഷ സിംഗിൾസ് ഫൈനൽ ഒരു മത്സരവുമില്ലാതെ അവസാനിപ്പിച്ചു. അർനൗഡ് മെർക്കലും ലൂക്കാസ് ക്ലെർബൗട്ടും തമ്മിലുള്ള ഫ്രഞ്ച് പോരാട്ടമായിരുന്നു അത്.

Related Articles

Latest Articles