Saturday, December 20, 2025

കാഞ്ഞിരപ്പള്ളിയിൽ കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് തുണിക്കടയിൽ ഇടിച്ചുകയറി;
ആളപായമില്ല

കോട്ടയം: കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് തുണിക്കടയിൽ ഇടിച്ചുകയറി അപകടം. ശനിയാഴ്ച വൈകീട്ട് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടം നടന്നത്.ചിറക്കടവ് സ്വദേശി ജോസിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണംവിട്ട കാർ തുണിക്കടയുടെ ചില്ല് തകർത്ത് കടയ്ക്കുള്ളിലേക്ക് കയറിയെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല.

Related Articles

Latest Articles