Wednesday, January 7, 2026

തൃശ്ശൂരിൽ രണ്ടിടത്ത് കാട്ടാനക്കൂട്ടമിറങ്ങി; വാഴ കൃഷി നശിപ്പിച്ചു, ജാഗ്രതാ നിർദ്ദേശം!

തൃശ്ശൂർ: ജില്ലയിൽ രണ്ടിടത്ത് കാട്ടാനക്കൂട്ടമിറങ്ങി. പീച്ചി മയിലാട്ടുംപാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ച് വൻ നാശനഷ്ടമുണ്ടാക്കി. കിഴക്കേക്കുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനകൾ ഇറങ്ങിയത്. പുലർച്ച രണ്ട് മണിക്ക് ഇറങ്ങിയ കാട്ടാനകളെ രണ്ട് മണിക്കൂർ നിണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തുരത്തിയത്. കാട്ടാനകൾ 400 പൂവൻ വാഴകളാണ് നശിപ്പിച്ചത്.

തുമ്പൂർമുഴിയിലും കാട്ടാനക്കൂട്ടമിറങ്ങി. തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപത്തെ പുഴയിലേക്കാണ് കാട്ടാനകളിറങ്ങിയത്. വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ പ്രദേശത്ത് അഞ്ച് ആനകളെ കണ്ടതായി നാട്ടുകാർ പറയുന്നു. കാട്ടാനക്കൂട്ടം ഏഴാറ്റുമുഖം ഭാഗത്തേയ്ക്ക് നീങ്ങി. ഇതോടെ പ്രകൃതിഗ്രാമിലേയ്ക്ക് എത്തുന്ന സന്ദർശകരെ പുഴയിലിറങ്ങാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles