Sunday, June 2, 2024
spot_img

ഉത്തരാഖണ്ഡില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം : 11 മരണം

വികാസ്നഗർ: ഉത്തരാഖണ്ഡില്‍ നഗറിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപെടുത്തിയത്.

ടെഹ്‌റാടണിലെ ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 22 പേരാണ് ബസിലുണ്ടായിരുന്നത്. 11 പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

Related Articles

Latest Articles