Wednesday, June 19, 2024
spot_img

ട്രെയിൻ യാത്രയ്ക്കുള്ള തടസം നീങ്ങുന്നു: റി​സ​ർ​വ് ചെ​യ്യാ​ത്ത ടി​ക്ക​റ്റു​ക​ളും സീ​സ​ൺ ടി​ക്ക​റ്റും നാളെ മുതല്‍

പാലക്കാട്: നാളെ മുതല്‍ പാലക്കാട്‌ ഡിവിഷനിലെ ഏഴു സ്‌പെഷല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന സെ​​ക്ക​​ൻ​​ഡ്​​ ക്ലാ​​സ്​ കോ​​ച്ചു​​ക​​ൾ പുനഃസ്‌ഥാപിക്കും. സ്‌പെഷല്‍ ട്രെയിനില്‍ നവംബര്‍ 10 മുതലാണ്‌ ജനറല്‍ കോച്ചുകള്‍ ഉണ്ടാവുക.

അതേസമയം ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 23 ട്രെ​​യി​​നു​​ക​​ളി​​ൽ സെ​​ക്ക​​ൻ​​ഡ്​​ ക്ലാ​​സ്​ കോ​​ച്ചു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ന്നു​​മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട ട്രെ​​യി​​നു​​ക​​ൾ​​ക്ക്​ സ്​​​റ്റോ​​പ്പു​​ള്ള സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ റി​​സ​​ർ​​വ് ചെ​​യ്യാ​​ത്ത​ ടി​​ക്ക​​റ്റു​​ക​​ളും സീ​​സ​​ൺ ടി​​ക്ക​​റ്റു​​ക​​ളും ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന്​ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ്‌ പുന:രാരംഭിച്ചപ്പോള്‍ തിരക്ക്‌ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌ ജനറല്‍ കമ്പാർട്ടുമെന്റുകൾ ഒഴിവാക്കിയത്‌. ഇവ പുന:സ്‌ഥാപിക്കുന്നതോടെ ദിവസേന ജോലി ആവശ്യത്തിനും മറ്റും പോയി വരുന്നവര്‍ക്കും സാധാരണ യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകും.

നാളെ മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്‌ഥാപിക്കുന്ന ട്രെയിനുകള്‍: തിരുച്ചിറപ്പള്ളി ജങ്‌ഷന്‍-പാലക്കാട്‌ ടൗണ്‍-തിരുച്ചിറപ്പള്ളി ജങ്‌ഷന്‍ (06843/06844), കണ്ണൂര്‍-കോയമ്ബത്തൂര്‍ ജങ്‌ഷന്‍-കണ്ണൂര്‍ എക്‌സ്‌പ്രസ്‌ സ്‌പെഷല്‍ (06607/06608), നിലമ്ബൂര്‍ റോഡ്‌-കോട്ടയം-നിലമ്ബൂര്‍ റോഡ്‌ എക്‌സ്‌പ്രസ്‌ (06325/06326), ഷൊര്‍ണൂര്‍ ജങ്‌ഷന്‍-തിരുവനന്തപുരം ജങ്‌ഷന്‍-ഷൊര്‍ണൂര്‍ ജങ്‌ഷന്‍ വേണാട്‌ എക്‌സ്‌പ്രസ്‌ (06301/06302), ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സ്‌പ്രസ്‌ സ്‌പെഷല്‍ (06307/06308), എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (06305/06306).

Related Articles

Latest Articles