Sunday, May 19, 2024
spot_img

മധ്യ കേരളത്തിൽ കനത്ത മഴ ; മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ജാഗ്രത നിർദ്ദേശം അറിയിച്ച് ജല കമ്മീഷൻ

എറണാംകുളം:മധ്യകേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാംകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

അതിശക്തമായ മഴയിൽ കൊച്ചി നഗരം വലിയ വെള്ളക്കെട്ടിനെയാണ് നേരിടുന്നത്.പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിൽ ഗതാഗത സ്തംഭനം രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. മഴ ട്രെയിൻ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രളയ സാഹചര്യമാണ് നേരിടുന്നത്. അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മധ്യ കേരളത്തിൽ വ്യാപക നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്.

Related Articles

Latest Articles