Monday, May 20, 2024
spot_img

ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ! നോട്ടീസിലെ ആവശ്യം വെളിപ്പെടുത്താതെ കർണ്ണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു : കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നോട്ടീസ് ലഭിച്ച വിവരം ഡി കെ ശിവകുമാർ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും നേരത്തേ തന്നെ തീര്‍പ്പായ വിഷയങ്ങളിലാണ് നോട്ടീസെന്നും ഡി കെ ശിവകുമാർ പറഞ്ഞു. എന്നാൽ എന്താണ് നോട്ടീസിൽ ആവശ്യപ്പെടുന്നതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 15 കോടി അടയ്ക്കാനാവശ്യപ്പെട്ട് സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു.

11 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടാണ് സിപിഐയ്ക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചത് . പഴയ പാൻ കാർഡ് ഉപയോഗിച്ചാണ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തതെന്നും ഇതിന്റെ പിഴയും പലിശയും അടക്കം 11 കോടി രൂപ അടയ്ക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.

Related Articles

Latest Articles