Thursday, October 22, 2026

എല്ലാ കാര്യങ്ങളും ചെയ്തത് നിയമപരമായി !!റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ; ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കിയേക്കും

കൊച്ചി : റെയ്‌ഡിനിടെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. മാനസികമായി റോയിയെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും നിയമപരമായാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും രണ്ടു മാസമായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇന്നലെയും ഉണ്ടായതെന്നും റോയിക്കുമേൽ യാതൊരുവിധത്തിലുള്ള സമ്മർദവും ചെലുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

സംഭവത്തിൽ നടക്കുന്ന പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നു വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല. ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തിറക്കാനാണ് ഐ ടി വകുപ്പിന്റെ ആലോചന. അതേസമയം കടുത്ത സമ്മർദവും മാനസിക പ്രയാസവും ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.ഇന്നലെ ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള ഗ്രൂപ്പ് ഓഫീസിനുള്ളിൽ സി ജെ റോയി ജീവനൊടുക്കിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles