Sunday, June 2, 2024
spot_img

സമാനതകളില്ലാത്ത ക്രൂരത! സിദ്ധാർത്ഥിന്റെ മരണത്തിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ എണ്ണം മൂന്നായി; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, കേസിൽ എട്ട് പേർ കാണാമറയത്ത് തന്നെ!

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങി. കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. നേരത്തെ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും പോലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ പ്രതിപട്ടികയിലെ 10 പേർ‌ പോലീസിന്റെ പിടിയിലായി. കേസിൽ എട്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.

പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിം​ഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

സമാനതകൾ ഇല്ലാത്ത ക്രൂരതയ്‌ക്കാണ് സിദ്ധാർത്ഥ് ഇരയായതെന്നാണ് റിപ്പോർട്ട്. ക്രൂരമർദ്ദനത്തിനും കൊടിയ മാനസിക പീഡനത്തിനും ഇരയായെന്നാണ് വിവരം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ മടക്കിവിളിച്ച്‌ ഹോസ്‌റ്റൽ അന്തേവാസികളായ 130 വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നനാക്കി നിർത്തി പരസ്യവിചാരണ നടത്തി ബെൽറ്റുകളും ഇരുമ്പുവടികളും ഇലക്‌ട്രിക്‌ വയറുകളും ഉപയോഗിച്ചായിരുന്നു കുട്ടി സഹാക്കളുടെ മർദ്ദനം.

Related Articles

Latest Articles