തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ സിനിമ, സീരിയലുകൾ എന്നിവയുടെ ചിത്രീകരണത്തിന് നിരക്ക് വർദ്ധിപ്പിച്ച് ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ 10 മണിക്കൂർ സിനിമ ചിത്രീകരണത്തിന് ഇനിമുതൽ 25,000 രൂപയും സീരിയലുകൾക്ക് 17,500 രൂപയും ഡോക്യുമെന്‍ററിക്ക് 7,500 രൂപയും നൽകണമെന്നതാണ് പുതിയ വ്യവസ്ഥ. സ്റ്റിൽ കാമറ ഉപയോഗത്തിന് 350 രൂപയും വിഡിയോ കാമറയ്ക്ക് 750 രൂപയുമാണ് നിരക്ക്.
ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള മഹാക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ഉപാധികളോടെയായിക്കും ചിത്രീകരണത്തിന് അനുമതി നൽകുക. അതേ സമയം വിവാഹം, ചോറൂണ്, തുലാഭാരം പോലെയുള്ള ചടങ്ങുകൾക്ക് ഭക്തർക്ക് കാമറകൾ ഉപയോഗിക്കാനാകും.

