Thursday, May 2, 2024
spot_img

അമേരിക്കൻ നഗരങ്ങളിലേയ്‌ക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടും; എയർ ഇന്ത്യ

ദില്ലി: അമേരിക്കൻ നഗരങ്ങളിലേയ്‌ക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി എയർ ഇന്ത്യ. നിലവിൽ, വാഷിംഗ്ടൺ, ഡിസി, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ചിക്കാഗോ, സാൻ ഫ്രാൻസിസ്‌കോ എന്നീ അഞ്ച് അമേരിക്കൻ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ നോൺ-സ്റ്റോപ്പ് ഫ്ളൈറ്റുകൾ നടത്തുന്നത്. ഇതിനോടൊപ്പം ലോസ് ഏഞ്ചൽസും ബോസ്റ്റണുമാണ് ഇന്ത്യയിൽ നിന്നുള്ള ദീർഘദൂര വിമാന സർവീസുകളിൽ ലക്ഷ്യമിടുന്നത്.

നിലവിൽ യുണൈറ്റഡ് എയർലൈൻസുമായി എയർ ഇന്ത്യയ്‌ക്ക് പങ്കാളിത്തമുണ്ട്. പുതിയ സർവീസുകൾ ആരംഭിക്കുന്നതിന്റ ഭാഗമായി ഫീറ്റ് വലിപ്പം കൂട്ടുകയും പൈലറ്റുമാരുടെ എണ്ണം കൂട്ടുന്നതും ഉൾപ്പടെ നിരവധി ആലോചനകൾ പരിഗണനയിലുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതിനായി പൈലറ്റുകൾ, ക്യാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരുടെ എണ്ണം കൂട്ടുകയും പരിശീലനം നൽകുകയുമാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ അമേരിക്കൻ സർവകലാശാലകളിൽ വിദ്യാർത്ഥികളായും മറ്റും ധാരാളം ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും യുഎസിലുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് എയർ ഇന്ത്യയുടെ പുതിയ തീരുമാനം.

Related Articles

Latest Articles