Saturday, May 18, 2024
spot_img

സ്വാതന്ത്ര്യദിനാഘോഷം; കല്ലറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രതിഭാ സംഗമം

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ കല്ലറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ഡി.കെ മുരളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.

രാവിലെ ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ റാലിയും, കല്ലറ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പ്രതിഭാസംഗമത്തില്‍ ആദരിച്ചു.

ചടങ്ങില്‍ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എം. റാസി, കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജിംഷാ, വാര്‍ഡ് മെമ്പര്‍ ഷിബുകുമാര്‍, പ്രസിന്‍സിപ്പാള്‍ മാലി ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ജി. വിജയന്‍ അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ഷാജഹാന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷാന്ത് നന്ദിയും പറഞ്ഞു.

Related Articles

Latest Articles