രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്താലും ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ. തിങ്കളാഴ്ച മുതൽ രണ്ടു ഡോസ് കൊവിഷീൽഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ എടുത്ത് യുകെയിൽ എത്തുന്നവർക്ക് ക്വാറൻറീൻ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

