Wednesday, May 15, 2024
spot_img

ഇന്ത്യക്ക് യുഎന്‍ സ്ഥിരാംഗത്വം നല്‍കണമെന്ന ശുപാർശയുമായി ഫ്രാൻസ്

യു എന്‍: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രാന്‍സ്. ഉറപ്പായും സ്ഥിരാംഗത്വം നല്‍കേണ്ട രാജ്യങ്ങളാണ് ഇന്ത്യയും ജര്‍മനിയും ബ്രസീലും ജപ്പാനുമെന്നും ഐക്യരാഷ്ട്ര സഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി ഫ്രാനോയിസ് ഡെലാട്രെ വ്യക്തമാക്കി.

പരിഷ്‌കരിക്കപ്പെട്ട രക്ഷാസമിതിയില്‍, സമകാലിക യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്നതിന് ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കേണ്ടത് തീര്‍ച്ചയായും ആവശ്യമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി ഫ്രാനോയിസ് ഡെലാട്രെ വ്യക്തമാക്കി. ഈ അംഗങ്ങള്‍ക്ക് രക്ഷാസമിതിയില്‍ അംഗത്വം നല്‍കുന്നത് ഫ്രാന്‍സിന്റെ നയതന്ത്ര പരിഗണനയിലുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles