Thursday, May 16, 2024
spot_img

ഇന്ത്യയുടെ ഏറ്റവും മാരകമായ ആയുധമായ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു

ഇന്ന് രാവിലെ ഒഡീഷയിലെ അബ്ദുൾ കലാം ഐലന്റിൽ നിന്നാണ് അഗ്നി കുതിച്ചുയർന്നത് 5000 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലെ ലക്ഷ്യത്തെ അഗ്നി കൃത്യതയോടെ തകർത്തു .പതിനേഴ് മീറ്റർ ഉയരവും രണ്ട് മീറ്റർ വീതിയും 50 ടെൺ ഭാരവുമുള്ള അഗ്നി-5 ഇന്ത്യയുടെ ഏറ്റവും ശക്തവും മാരകവുമായ ആയുധമാണ് .

5000 കിലോമീറ്ററായി നിജപ്പെടുത്തിയ അഗ്നിയുടെ യധാർത്ഥ ദൂരപരിധി 8000 മുതൽ 8500 കിലോമീറ്റർ ആണെന്ന് ചില കണക്കുകൾ ഉദ്ധരിച്ച് ചൈനീസ് മീഡിയയായ CCTV റിപ്പോർട്ട് ചെയ്തിരുന്നു . ഓസ്ട്രേലിയ , ചൈന , യൂറോപ്പിലെ 60 ശതമാനം രാജ്യങ്ങൾ , ഇറാൻ , ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ അഗ്നി-5 ന്റ പരിധിയിൽ വരുന്നു . അന്ത്യന്താധുനിക റിംഗ് ലേസർ ജയ്റോ അടിസ്ഥാനമാക്കിയ ഇനർഷ്യൽ നാവിഗേഷൻ സിസ്റ്റമാണ് അഗ്നിയുടെ കരുത്ത് . പ്രശസ്തമായ ചൈനയുടെ ഡോംഗ്ഫെങ്ങ് മിസൈലിന്റെ ക്യത്യത + or – 600 അടി ആയിരിക്കേ അഗ്നി 5 ന്റ കൃത്യത വെറും + or – 5 മീറ്റർ മാത്രമാണ് ഫ്യൂഷൻ, ആണവ,രാസ,ജൈവായുധ പോർമുനകൾ വഹിക്കുവാനുള്ള കരുത്ത് അഗ്നിക്കുണ്ട് .

ജി പി എസ്സ് , ഗഗൻ , INS , ഗ്ലോനാസ് നാവിഗേഷൻ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ലോകത്തെ ഒരേയൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലായ അഗ്നി-5 നെ ജാം ചെയ്യുന്നത് അപ്രായോഗികമാണ് . കൂടാതെ 5000 + കി.മീ റെയിഞ്ചുള്ള K5 സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക്ക് മിസൈൽ ഇന്ത്യ വികസിപ്പിച്ചു വരുന്നു . ഇന്ത്യയുടെ അടുത്ത ലക്ഷ്യം 16000 കിലോമീറ്റർ ദൂരപരിധിയും , MIRV സാങ്കേതിക വിദ്യയുമുള്ള സൂര്യ മിസൈൽ ആണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles