Tuesday, October 6, 2026

“ടെക്സസിലെ ആക്രമണത്തിന് പിന്നിലും പാകിസ്ഥാൻ”; ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി രാജ്യം മാറിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ദില്ലി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പാകിസ്ഥാന്റെ ഭീകരതയെ തുറന്നുകാട്ടി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല ( Harsh Vardhan Shringla). അടുത്തിടെ അമേരിക്കയിലെ ടെക്‌സസിലുള്ള ജൂത പള്ളിയിൽ നടന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാനെതിരെ രൂക്ഷവിമർശനം അദ്ദേഹം നടത്തിയത്. ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി പാകിസ്ഥാൻ മാറുന്നുവെന്നും, ഇതിനു തിരിച്ചടി നൽകാനുള്ള സമയം അതിക്രമിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയുടെ വാക്കുകൾ ഇങ്ങനെ:

“ഇന്ത്യയുടെ അയൽരാജ്യം ആഗോള ഭീകരതയുടെ കേന്ദ്രമായി മാറിയെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ ടെക്‌സസിലെ ജൂതപ്പള്ളിയിൽ നടന്ന സംഭവം. ഇതിന് വ്യക്തവും ഫലപ്രദവും കൂട്ടായതുമായ പ്രതികരണം ആവശ്യമാണ്. തീവ്രവാദത്തിനെതിരെ രാജ്യങ്ങൾ സഹകരിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് ഭീകരർക്ക് കൂടുതൽ ഊർജ്ജമേകുമെന്നും പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ ശൃംഗ്ല രൂക്ഷമായി തന്നെ വിമർശിച്ചു. അതോടൊപ്പം 26/11 മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ ജർമ്മൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ പാകിസ്ഥാനാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെക്‌സസിൽ നടന്ന ആക്രമണത്തിന് പിന്നിലും പാകിസ്ഥാൻ തന്നെയാണ് പ്രവർത്തിച്ചതെന്നും” അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles