Saturday, September 26, 2026

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ. മിർപൂരിൽ നടക്കുന്ന ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചിരുന്നു.ഇന്ത്യൻ ടീമിൽ കുൽദീപ് യാദവിന് പകരം ജയദേവ് ഉനദ്കട്ട് ടീമിലെത്തി. സ്പിന്നർമാരായി അശ്വിനും അക്‌സർ പട്ടേലും തുടരും. പരുക്കേറ്റ രോഹിത് ശർമക്ക് രണ്ടാം ടെസ്റ്റിലും കളിക്കാനാകാതെ വന്നതോടെ കെഎൽ രാഹുൽ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്

ബംഗ്ലാദേശിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. യാസിരും എബാദത്ത് ഹുസൈനും പകരം മൊമുനിലും ടസ്‌കിനും ടീമിലെത്തി. മിർപൂരിലെ പിച്ച് തുടക്കത്തിൽ ബാറ്റിംഗിനെയും തുടർന്ന് സ്പിന്നിനെയും പിന്തുണക്കുന്നതാണ്.
ഇന്ത്യ ടീം: കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ജയദേവ് ഉനദ്കട്ട്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്‌

Related Articles

Latest Articles