Friday, January 2, 2026

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത 348 മൊബൈൽ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത് ഇന്ത്യ: നിരോധനം രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത 348 മൊബൈൽ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വിദേശ രാജ്യഭങ്ങൾ ഉപയോഗിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

നിരോധിച്ച 348 മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും രാജ്യത്തിന് പുറത്തുള്ള സെർവറുകളിലേക്ക് അനധികൃതമായി കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഈ അപ്ലിക്കേഷനുകൾ രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

ഇതി മുൻപ് 2020 സെപ്റ്റംബറിൽ, ഡാറ്റാ സുരക്ഷാ പ്രശ്‌നങ്ങൾ കൊണ്ടി കാട്ടി ചൈനയുമായി ബന്ധപ്പെട്ട മറ്റ് 117 ആപ്പുകളും നിരോധിച്ചിട്ടുണ്ടായിരുന്നു.

Related Articles

Latest Articles