Friday, March 29, 2024
spot_img

ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്നത് ഖുറാൻ പാരായണത്തോടെ! വർഷങ്ങളായി തുടരുന്ന ഈ വിചിത്ര ആചാരത്തിന് പിന്നിലെ കാരണം ഇത്

കർണാടകയിലെ പ്രശസ്തമായ ക്ഷേത്രമാണ് ചെന്നകേശവ ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെ വർഷങ്ങളായി തുടർന്നുപോകുന്നത്. ഈ ക്ഷേത്രത്തിലെ രഥോത്സവം തുടങ്ങുന്നത് ഖുറാനിലെ തിരഞ്ഞെടുത്ത ശകലങ്ങൾ വായിച്ചുകൊണ്ടാണ്. പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിട്ടാണ് ഈ ആചാരം നടക്കുന്നത്.

ഹസന്‍ ജില്ലയിലെ ബേലൂരാണ് ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂർ രാജാക്കന്മാർ സമ്മാനിച്ച സ്വർണ, വജ്ര ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ചതാണ് ചെന്നകേശവ വിഗ്രഹം.ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരുമയോടെ ജീവിക്കണം എന്നതിനാലാണ് തലമുറകളായി ക്ഷേത്രത്തിൽ ഈ ആചാരം തുടർന്നുപോകുന്നത്. രണ്ട് ദിവസമായാണ് ക്ഷേത്രത്തിലെ രഥോത്സവം നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രത്തിലെ മേളയിൽ പങ്കെടുക്കാനായി ബേലൂരിൽ എത്തുന്നത്

Related Articles

Latest Articles