ജസ്റ്റിൻ ട്രൂഡോ , നരേന്ദ്രമോദി
ദില്ലി :ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും കേസിൽ പെടുത്താനുള്ള കനേഡിയൻ സർക്കാർ നീക്കത്തിനിടെ ഭാരതം കടുത്ത നിലപാടിലേക്ക്. കാനഡയിലെ ഹൈക്കമ്മിഷണറെ മടക്കി വിളിക്കാൻ തീരുമാനിച്ചു. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
അതേസമയം ദില്ലിയിലെ കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്. കാനഡ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയും സമാനമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഇന്ത്യ – കാനഡ നയതന്ത്രബന്ധം കൂടുതൽ സംഘർഷ ഭരിതമാകുമെന്ന് ഉറപ്പായി. ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വിദേശകാര്യമന്ത്രാലയം രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി മതവാദികൾക്ക് കീഴടങ്ങിയെന്നുമായിരുന്നു വിമർശനം.
നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാരാണ് കനേഡിയൻ പോലീസിന്റെ പിടിയിലായിട്ടുള്ളത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരാണ് എഡ്മണ്ടിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പോലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായോ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുമായോ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…