Monday, May 20, 2024
spot_img

ഇന്ത്യൻ പട്ടാളം പവർഫുൾ’ അതിർത്തി വഴി നുഴഞ്ഞു കയറാൻ പറ്റുന്നില്ല!! സൈബർ അറ്റാക്കിനു മുതിർന്ന് ചൈന

ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ സൈബര്‍ ആക്രമണത്തിലൂടെ തകർക്കാൻ പദ്ധതിയിട്ട് ചൈനീസ് ഹാക്കർമാർ. അമേരിക്കയിലെ ഒരു സ്വകാര്യ ഇന്റലിജൻസ് സ്ഥാപനം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള എല്ലാ പദ്ധതികളും പാളിയതോടെയാണ് ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈന പദ്ധതിയിട്ടിരിക്കുന്നത്. സൈബർ അറ്റാക്കിന്റെ ഭാഗമായി ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച്‌ സെന്ററുകളില്‍ റെഡ് എക്കോ എന്ന ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്‌ സൂചിപ്പിക്കുന്നുണ്ട്. ലഡാക്കിലേതുള്‍പ്പെടെയുള്ള സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച്‌ സെന്ററുകളെയാണ് ഹാക്കർമാർ ലക്ഷ്യം വച്ചിരിക്കുന്നത്.
ഇന്ത്യയിലെ വൈദ്യുത വിതരണത്തിന്റെ തത്സമയ പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന നിലയങ്ങളാണ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച്‌ സെന്ററുകൾ.കൂടാതെ ഇവയെ ഹാക്ക് ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ വൈദ്യുതി പ്രവർത്തനങ്ങൾ തകരാറിലാക്കാൻ സാധിക്കും. ഇതാണ് ഹാക്കർമാർ ലക്ഷ്യമിടുന്നത് എന്നാണ് ലഭിക്കുന്നവിവരം. എന്നാൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ നേരിട്ടാണ് ഹാക്കർമാരുമായി പ്രവർത്തിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിൽ ഈ കാര്യങ്ങൾ വ്യക്തമായിത്തന്നെ സൂചിപ്പിച്ചിരിക്കുന്നു.

ഇന്ത്യയുടെ പവര്‍ ഗ്രിഡുകളെ ചൈന രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സൈബര്‍ സുരക്ഷ ഗ്രൂപ്പ്. ഏഴോളം ഇന്ത്യന്‍ ഡിസ്പാച്ച് സെന്ററുകളെയാണ് ചൈന ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യയില്‍ പവര്‍ ഗ്രിഡുകളെയും വൈദ്യുതി ഡിസ്പാച്ചിനെയും നിയന്ത്രിക്കുന്നവയാണെന്ന് യുഎസ് ഗ്രൂപ്പ് പറയുന്നു. ഉത്തരേന്ത്യയെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ഏറ്റവും അടുത്തുള്ള മേഖല എന്ന നിലയിലാണ് ഈ ടാര്‍ഗറ്റിംഗ്. എന്നാല്‍ ഏതൊക്കെ സംസ്ഥാനങ്ങളോ മേഖകളാണ് ഇത്തരത്തിലുള്ള നിരീക്ഷണത്തിന് ചൈന ഒരുങ്ങുന്നതെന്ന് യുഎസ് സെന്റര്‍ വ്യക്തമാക്കിയിട്ടില്ല.

ഷാഡോപാഡ് എന്ന് ബാക്ക്‌ഡോര്‍ ടൂള്‍ ഉപയോഗിച്ചാണ് ഈ ഓപ്പറേഷന്‍ ചൈന നടത്തുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ സേനയുമായി വരെ അടുപ്പമുള്ളവരാണ് ബാക്‌ഡോര്‍ ടൂള്‍. ചൈനീസ് സുരക്ഷാ മന്ത്രിസഭയുടെ ഭാഗമായ കരാറുകാരില്‍ നിന്നാണ് ഈ ടൂള്‍ രൂപപ്പെടുത്തിയെടുത്തത്. അതിര്‍ത്തിയിലെ സേനാവിന്യാസം പിന്‍ലവിക്കാമെന്ന് ഇന്ത്യ-ചൈന രാജ്യങ്ങള്‍ തമ്മില്‍ തീരുമാനമെടുത്തതിന് പിന്നാലെ ബാക്‌ഡോണ്‍ ഓപ്പറേഷന്‍ തുടങ്ങിയെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയത്.

പിന്‍വാതില്‍ ഓപ്പറേഷനുകളിലൂടെ ഇന്ത്യയുടെ ഊര്‍ജ വികസനത്തിന്റെ കരുത്ത് മനസ്സിലാക്കി, ഭാവിയില്‍ സൈനിക നീക്കങ്ങള്‍ നടത്താന്‍ കൂടി വേണ്ടിയിട്ടാണ് ഷാഡോപാഡിന്റെ ആക്രമണം നടക്കുക. എന്നാല്‍ ഇന്ത്യയുടെ ഊര്‍ജ മേഖല പെട്ടെന്നുള്ള ആക്രമണത്തില്‍ സമ്പൂര്‍ണ ഇരുട്ടിലാവുമെന്ന് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇന്ത്യയുടെ ഓരോ മേഖലയിലുമുള്ള കരുത്ത് അറിഞ്ഞിരിക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ദീര്‍ഘകാല പ്ലാനിന്റെ ഭാഗമണിത്. ഈ ഗ്രൂപ്പില്‍ അനലിസ്റ്റുകള്‍, സെക്യൂരിറ്റി റിസര്‍ച്ചേഴ്‌സ്, എന്നിവരുണ്ടാവും. ഇവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ആഴത്തില്‍ ഇറങ്ങി ചെല്ലാനാവും. ഇന്ത്യ ഗൗരവത്തോടെ കാണേണ്ട കാര്യമാണിതെന്നാണ് മുന്നറിയിപ്പ്.

ചൈനീസ് ഗ്രൂപ്പിന്റെ ഇത്തരത്തിലുള്ള ആക്രമണം മുമ്പും നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇത്തരമൊരു സൈബര്‍ ചാരവൃത്തി നടന്നിട്ടുള്ളത്. മാസങ്ങളായി ഇത്തരമൊരു പ്ലാന്‍ ചൈന സജീവമാക്കിനിര്‍ത്തിയിട്ടുണ്ട്. ഏത് നിമിഷവും സൈബര്‍ ആക്രമണത്തിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് ഇന്ത്യ കരുതുന്നുണ്ട്. മള്‍ട്ടിനാഷണല്‍ ലോജിസ്റ്റിക്‌സ് കമ്പനി, ദേശീയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം എന്നിവ ചൈനീസ് ആക്രമണത്തിന്റെ ഭാഗമായിട്ടുണ്ട്. അതേസമയം യുഎസ് ഗ്രൂപ്പിന് ഈ സൈബര്‍ ആക്രമണങ്ങളെ ചൈനീസ് റെഡ്എക്കോ ഗ്രൂപ്പുമായി ബന്ധിപ്പിക്കാനായിട്ടില്ല. അതുകൊണ്ട് ചൈനയെ നേരിട്ട് കുറ്റപ്പെടുത്താനാവില്ല.

ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ക്യാമറകള്‍ സിസിടിവികളില്‍ ഉപയോഗിക്കുന്നുണ്ട്. ഇവ ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ കരുത്തില്ലാത്തതാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡിംഗ് ഉപകരണങ്ങളും ചൈനീസ് ഓപ്പറേഷനെ അതിജീവിക്കാനായിട്ടില്ല. ഇവയിലൂടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയേറെയാണ്. ഇത് രണ്ടും തേര്‍ഡ് പാര്‍ട്ടി ക്യാമറകളും ഡിവിആറുകളുമാണ്. ഇവയ്‌ക്കൊന്നും മതിയായ സുരക്ഷയില്ലാത്തതാണ്. ഇന്ത്യയുടെ സൈബര്‍ സുരക്ഷയില്‍ വീഴ്ച്ച വരാന്‍ സാധ്യതയുള്ള ഉപകരണങ്ങളെ ലക്ഷ്യമിട്ടാണ് ചൈന ആക്രമണങ്ങള്‍ നടത്തുന്നത്. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറുകളെല്ലാം തായ്‌വാനോ, ദക്ഷിണ കൊറിയയോ കേന്ദ്രീകരിച്ചുള്ളതാണ്.

ഇത്തരം തേര്‍ഡ് പാര്‍ട്ടി ഉപകരണങ്ങളില്‍ കൂടുതല്‍ ശക്തമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വിവരം ചോരാമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഐഒടി ഡിവൈസുകളുമായി ഇവ ബന്ധിപ്പിക്കുകയും, അപ്‌ഡേറ്റായി നിലനിര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. പാസ് വേര്‍ഡുകള്‍ സ്ഥിരമായി മാറ്റുന്നതും ഗുണം ചെയ്യും. ഈ ഉപകരണങ്ങളെ നേരിട്ട് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതും ഒഴിവാക്കാവുന്നതാണ്. ഈ വര്‍ഷം മുംബൈയില്‍ ഉണ്ടായ വൈദ്യുത പ്രതിസന്ധി ചൈനയുമായി ബന്ധപ്പെട്ടുള്ളതാണെന്ന് സംശയിക്കുന്നുണ്ട്. ചൈനയുടെ സൈബറാക്രണത്തെ തുടര്‍ന്നാണ് ഉണ്ടായതെന്നാണ് കരുതുന്നത്.

Related Articles

Latest Articles