Saturday, January 10, 2026

ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഓപ്പണറായി പുതിയ മുഖം

ഹാമില്‍ട്ടന്‍ : ഇന്ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരായി പൃഥി ഷായും മായങ്ക് അഗര്‍വാളും ഇറങ്ങും. സ്ഥിരം ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയില്‍ കളിക്കാത്തതാണ് കാരണം.വിരാട് കോഹ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കെഎല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തിറങ്ങുമെന്ന് കോഹ്ലി പറഞ്ഞു. രാഹുല്‍ മധ്യനിരയില്‍ ഇറങ്ങിക്കളിക്കാന്‍ പര്യാപ്തനാകണമെന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും കോഹ്ലി വ്യക്തമാക്കി. അതേസമയം മൂന്ന് മത്സരങ്ങളുള്ള ഏകദിനത്തില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ കളിക്കില്ല. പകരം ടോം ലാതമാണ് ടീമിനെ നയിക്കുന്നത്. രണ്ടാം ഏകദിനം ഈ മാസം എട്ടാം തിയതിയും അവസാനത്തേത് പതിനൊന്നാം തിയതിയും നടക്കും.

Related Articles

Latest Articles