Thursday, September 24, 2026

‘ഇന്ത്യയ്ക്ക് ഇസ്ലാമിക രാഷ്ട്രങ്ങളുമായി ശക്തമായ ബന്ധമുണ്ട്’; പ്രധാനമന്ത്രി

2014ൽ അധികാരമേറ്റതിന് ശേഷം സൗദി അറേബ്യ പോലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുമായി ഇന്ത്യ ശക്തമായ ബന്ധം വളർത്തിയെടുത്തതായി വെള്ളിയാഴ്ച അഹമ്മദാബാദിലെ തന്റെ രണ്ടാം ദിവസത്തെ പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഡിസംബർ 5 ന് രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള റോഡ് ഷോയ്ക്ക് ശേഷം നടന്ന റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിക്കുകയും അവരുടെ സർക്കാരുകൾ നികുതിദായകരുടെ പണം “കുടുംബത്തിനും ബന്ധുക്കൾക്കും വ്യക്തിഗത ഉപയോഗത്തിനും” വേണ്ടി തട്ടിയെന്നും അവകാശപ്പെട്ടു.

”2014 മുതൽ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രങ്ങളുമായി ശക്തമായ ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് എനിക്കും ഓരോ ഗുജറാത്തിക്കും അഭിമാനകരമാണ്.യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ മികച്ച പുരസ്‌കാരങ്ങൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. യോഗ ഇപ്പോൾ സൗദി അറേബ്യയിലെ ഔദ്യോഗിക സിലബസിന്റെ ഭാഗമാണ്,” മോദി പറഞ്ഞു.

ബഹ്‌റൈനിലും അബുദാബിയിലും ഹിന്ദു ക്ഷേത്രങ്ങൾ വരുന്നുണ്ടെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രത്തിന് ഒന്നാം സ്ഥാനം നൽകുന്ന ബിജെപിയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് എപ്പോഴും ഒരു കുടുംബത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്ത് ആറാം സ്ഥാനത്തായിരുന്നുവെന്നും 2014-ഓടെ കേന്ദ്രത്തിൽ കോൺഗ്രസ് അവസാനമായി അധികാരത്തിലിരുന്നപ്പോൾ പത്താം സ്ഥാനത്തേക്ക് താഴ്ന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles