Monday, October 19, 2026

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം;ഡ്രൈവർ അറസ്റ്റിൽ

കോട്ടയം : ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 9.30 മണിയോടുകൂടി ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്ത്.

വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തുകയും എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles

Latest Articles