Wednesday, December 24, 2025

ഭാരതം സൂപ്പർ പവർ ; ഭാരതത്തിനെതിരെ കടുത്ത തീരുവ ചുമത്തുന്ന കാര്യം ആലോചനയിൽ പോലുമില്ല !ട്രമ്പിന്റെ നിർദേശം തള്ളി യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രമായ ഫിൻലൻഡ്

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഭാരതത്തിനെതിരെ തീരുവ ചുമത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ ആഹ്വാനം തള്ളി യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രമായ ഫിൻലൻഡ്.
ഭാരതം സൂപ്പർ പവറാണെന്നും ഭാരതത്തിനു മേൽ തീരുവ കൂട്ടാനല്ല, തീരുവ കുറയ്ക്കാനും അതുവഴി മെച്ചപ്പെട്ട വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനെൻ പറഞ്ഞു.

അമേരിക്കയ്ക്ക് പിന്നാലെ ഭാരതത്തിന് മേൽ യൂറോപ്യൻ യൂണിയനും ജി7 രാഷ്ട്രങ്ങളും നാറ്റോയും 100% ഇറക്കുമതി തീരുവ ചുമത്തണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് കൂട്ടായ്മകളും ട്രമ്പിന്റെ ആവശ്യം തള്ളി. ഇന്ത്യയുമായി യൂറോപ്യൻ യൂണിയന്റെ വ്യാപാരക്കരാർ ഈ വർഷം തന്നെ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെനും പറഞ്ഞിരുന്നു. ഭാരതം സൂപ്പർ പവർ ആണെന്നും റഷ്യയും ചൈനയും ഉൾപ്പെടുന്ന ലിസ്റ്റിൽ കൂട്ടിക്കെട്ടേണ്ടെന്നും ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഭാരതത്തിന് നിർണായപങ്ക് വഹിക്കാനാകുമെന്ന് പറഞ്ഞ സ്റ്റബ്, ഇതേക്കുറിച്ച് നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കി.

Related Articles

Latest Articles