ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം
സൂറിച്ച്: ഇന്ന് പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം നൂറാം സ്ഥാനത്തെത്തി. ക്രമാനുഗതമായി ഞങ്ങള്‍ ഉയരുന്നു എന്ന അടിക്കുറിപ്പോടെ എഐഎഫ്എഫ് ആണ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്. 2019 ഏപ്രിലില്‍ ആദ്യ നൂറിൽ നിന്ന് പുറത്തായ ശേഷം ആദ്യമായാണ് ഇന്ത്യ 100-നുള്ളില്‍ തിരിച്ചെത്തുന്നത്.
1204.9 പോയന്റോടെയാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്. അടുത്തിടെ ഇന്റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫൈനലില്‍ ലെബനനെ കീഴടക്കി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ശനിയാഴ്ച സാഫ് കപ്പ് സെമിഫൈനലിൽ ലെബനനെ തന്നെ വീണ്ടും നേരിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.
അതേസമയം 1843.73 പോയിന്റുകളുമായി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ഇംഗ്ലണ്ട് (4) ബെല്‍ജിയം(5), ക്രൊയേഷ്യ(6), നെതര്‍ലന്‍ഡ്‌സ്(7), ഇറ്റലി(8), പോര്‍ച്ചുഗല്‍(9), സ്‌പെയിന്‍(10) ടീമുകളാണ് ആദ്യ പത്തിലുള്ളത്.
https://twitter.com/IndianFootball/status/1674353834985160707?ref_src=twsrc%5Etfwട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…