ദില്ലി: നിലവിൽ രാജ്യത്ത് ഇല്ലാത്ത അഫ്ഗാൻ പൗരന്മാർക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ. ഇ -വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിസ നൽകിയ പലർക്കും പാസ്സ്‌പോർട്ട് നഷ്ടമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടവർ കാബൂളിലോ മറ്റെവിടെയെങ്കിലുമോ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുകയും തുടർന്ന് ഇ-വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യണമെന്ന് വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ 78 പേരിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നേരിട്ടെത്തിയായിരുന്നു ഇവരെ സ്വീകരിച്ചത്. തുടർന്ന് ഹർദീപ് സിങ് പുരി ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്നലെ എത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 78 പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

