ടോക്യോ: ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ മെഡലിന് പിന്നാലെ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി പ്രതീക്ഷിക്കുന്നു . ബോക്സിംഗ് റിംഗില്‍ നിന്നുമാണ് ഇന്ത്യ മറ്റൊരു മെഡല്‍ പ്രതീക്ഷിക്കുന്നത്. ഒരു മത്സരം കൂടി ജയിക്കാനായാല്‍ ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം പൂജാ റാണി സെമിയില്‍ കടക്കും. 75 കിലോഗ്രാം മിഡില്‍വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐഷര്‍ക്ക് ചായിബായെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്.
പൂജയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ 5-0 ത്തിനായിരുന്നു വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ പൂജയ്ക്ക് മെഡലുറപ്പിക്കാം. 30 കാരിയായ താരത്തിന്റെ കരിയറിലെ ആദ്യ ഒളിമ്പിക്സാണ്. നേരത്തേ ഏഷ്യന്‍ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം അതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.
മറ്റൊരു ഇന്ത്യന്‍ താരം ലോവ്ലിന ബോര്‍ഗോഹൈനും ഒരു മത്സരം കൂടി ജയിച്ചാല്‍ മെഡല്‍ ഉറപ്പാക്കിയിരിക്കുകയാണ്. 69 കിലോ വിഭാഗത്തില്‍ ജര്‍മ്മനിയുടെ നദിനെ അപ്പെറ്റ്സിനെയാണ് ലോവ്ലിന വീഴ്ത്തിയത്. 3 – 2 എന്ന സ്കോറിനായിരുന്നു ജയം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…