വിങ് കമാൻഡർ അഭിനന്ദിന്റെ മോചനം: വിലപേശലിന് വഴങ്ങാതെ ഇന്ത്യ; അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങി പാകിസ്ഥാൻ

“ഇപ്പോൾ ഒരു പൈലറ്റ് പ്രൊജക്റ്റ് അവസാനിച്ചിരിക്കുന്നു ഇനിയത് യാഥാർഥ്യമാക്കണം, ഇതുവരെയുള്ളത് പരിശീലന പറക്കൽ മാത്രമായിരുന്നു”. പാകിസ്ഥാൻ കസ്റ്റഡിയിൽ ഉള്ള വിങ് കമാൻഡർ അഭിനന്ദ് വർത്തമാനെ മോചിപ്പിക്കുന്നതായുള്ള വിവരം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു കഴിഞ്ഞു മണിക്കൂറുകൾക്കു ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പ്രഖാപനം. ദില്ലിയിൽ ശാസ്ത്രജ്ഞന്മാർക്കുള്ള ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനദാന ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ വിജയം കണ്ടതായി നരേന്ദ്ര മോഡി തന്റെ വാക്കുകളിലൂടെ പറയാതെ പറഞ്ഞത്.