ഐക്യരാഷ്ട്ര സഭയിൽ ബജറ്റ് കുടിശ്ശിക ഒറ്റ തവണയായി അടച്ചുതീർത്ത് ഇന്ത്യ, കേവലം 33 രാജ്യങ്ങൾ മാത്രമാണ് ഇതുപോലെ സമയബന്ധിതമായി അടച്ചു തീർത്തത് , അക്കൂട്ടത്തിൽ ആണ് ഇനി ഭാരതവും, ഇന്ത്യയെ സംബന്ധിച്ചു ഇത് ആദ്യ സംഭവമാണ് .
യുഎന്നിന്റെ സാമ്പത്തിക നിയന്ത്രണ നിയമങ്ങൾ അനുസരിച്ച് വ്യക്തമാക്കിയ 30 ദിവസത്തെ നിശ്ചിത കാലയളവായ 2019 ജനുവരി 31 നകം ഇന്ത്യ 23.25 ദശലക്ഷം ഡോളർ പതിവ് ബജറ്റ് വിലയിരുത്തലായി നൽകിയിരുന്നു .
ഈ 30 ദിവസത്തിനുള്ളിൽ ഭാരതം ഉൾപ്പടെ 34 രാജ്യങ്ങൾ മാത്രമാണ് തങ്ങളുടെ പതിവ് ബജറ്റ് കുടിശ്ശിക പൂർണമായി അടച്ചത്. 30 ദിവസത്തെ നിശ്ചിത കാലയളവ് (ജനുവരി 31) അവസാനിച്ചതിന് ശേഷം 95 അധിക അംഗരാജ്യങ്ങൾ അവരുടെ 2019 പതിവ് ബജറ്റ് വിലയിരുത്തൽ പൂർണമായി നൽകി.2019 ഒക്ടോബർ 8 ലെ കണക്കനുസരിച്ച് 129 അംഗരാജ്യങ്ങൾ തങ്ങളുടെ പതിവ് ബജറ്റ് കുടിശ്ശിക പൂർണമായി അടച്ചതായി യുഎൻ വൃത്തങ്ങൾ അറിയിച്ചു.

