Saturday, May 18, 2024
spot_img

യു എൻ സുരക്ഷാ കൗൺസിലിൽ പാക്കിസ്ഥാനിൽ ചുട്ട മറുപടിയുമായി ഇന്ത്യ !

പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്ത്. മതഭ്രാന്തിൽ മുങ്ങിക്കുളിച്ചവർക്ക് ഒരു ബഹുസ്വര സമൂഹത്തെ മനസ്സിലാക്കാൻ പ്രയാസമാണ്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും കുറിച് പാകിസ്താൻ എന്ത് വിശ്വസിച്ചാലും ആഗ്രഹിച്ചാലും ശരി കാശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമായി എന്നും നിലനിൽക്കുമെന്ന് ഇന്ത്യ തുറന്നടിച്ചു. യു എൻ സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചയ്ക്കിടെയാണ് പാകിസ്താന് കടുത്ത ഭാഷയിൽ ഇന്ത്യ മറുപടി നൽകിയത്. കുട്ടികളെയും സായുധ സംഘട്ടനത്തെയും കുറിച്ചുള്ള സുരക്ഷാ കൗൺസിൽ ചർച്ചയ്ക്കിടെ, കുട്ടികളും സായുധ സംഘട്ടനവും സംബന്ധിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പുതിയ റിപ്പോർട്ടിൽ ഇന്ത്യയെ ഉൾപ്പെടുത്താത്തത് അപാകതയാണെന്ന് പാകിസ്താന്റെ യുഎൻ പ്രതിനിധി മുനീർ അക്രം പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് ഇന്ത്യയുടെ യു എൻ -സ്ഥിരം പ്രതിനിധി കൂടിയായ ആശിഷ് ശർമ്മ രൂക്ഷമായ ഭാഷയിൽ പാകിസ്താന് മറുപടി നൽകിയത്.

രാഷ്ട്രീയ പ്രേരിതവും വിഷലിപ്തവുമായ പാകിസ്താന്റെ പരാമര്ശങ്ങളോട് പ്രതികരിക്കാനില്ലെന്നും ഇന്ത്യക്കെതിരെയുള്ള ഇത്തരം പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അപലപിക്കുന്നുവെന്നും ശർമ്മ വ്യക്തമാക്കി. യു എൻ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ പറഞ്ഞത് പോലെ, പാകിസ്താനിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് കൗൺസിലിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്താന്റെ , ഇന്ത്യ വിരുദ്ധ പരാമർശമെന്നും ശർമ്മ തുറന്നടിച്ചു. കൂടാതെ, ആഗോള ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ, റിക്രൂട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വർദ്ധനവിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, ഖാലിസ്ഥാൻ ഭീകരവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി ശക്തമാക്കണമെന്ന് കാനഡയോട് വീണ്ടും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിഘടനവാദം പ്രചരിപ്പിക്കാനും ഭീകരവാദത്തെ സാധൂകരിക്കാനും അഭിപ്രായ സ്വാതന്ത്ര്യം എന്ന് വാക്ക് ഉപയോഗിക്കുന്നത് അപഹാസ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഖാലിസ്ഥാൻ ഭീകരർ ഇന്ത്യാ വിരുദ്ധ റാലികൾക്ക് ആഹ്വാനം നൽകിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ പ്രതികരണം. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടൺ എന്നിവിടങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയും ഇന്ത്യൻ പ്രതിനിധികൾക്കെതിരെയും പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം.

Related Articles

Latest Articles