Saturday, May 18, 2024
spot_img

പ്രതിരോധ രംഗത്ത് റഷ്യ- ഇന്ത്യ ധാരണ; ആയുധ നിര്‍മ്മാണത്തിനായി സംയുക്ത കരാര്‍ ഒപ്പിട്ടു

ലഖ്നൗ: പ്രതിരോധ രംഗത്ത് ഇന്ത്യ-റഷ്യ കരാര്‍ ഒപ്പിട്ടു. ആയുധ നിര്‍മ്മാണങ്ങള്‍ക്കായും മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ക്കായുമായാണ് കരാര്‍. റഷ്യയിലേയും ഇന്ത്യയിലേയും പ്രതിരോധ നിര്‍മ്മാണ കമ്പനികളാണ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം സംപ്തംബറില്‍ ഇന്ത്യ-റഷ്യ മന്ത്രിതല ചര്‍ച്ചകളില്‍ തീരുമാനിച്ച കരാറാണ് നിലവില്‍ ഒപ്പിട്ടിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നിലവില്‍ ആയുധങ്ങള്‍ക്കും പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി അനുബന്ധ ഉപകരണങ്ങള്‍ കിട്ടാനുളള കാലതാമസം ഒഴിവാക്കാനാണ് പ്രധാനമായും കരാറിലെ വ്യവസ്ഥകള്‍. റഷ്യയില്‍ നിര്‍മ്മിക്കുന്ന പല ഉപകരണങ്ങളും ഇന്ത്യയിലെത്തുന്നതിന് കാലതാമസം നേടിടുന്നുണ്ട്. സംയുക്തകരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കാലതാമസം ഒഴിവാക്കാനാകുമെന്നും പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നു. ലഖ്നൗവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ എക്സപോയുടെ ആദ്യദിനത്തിലെ സമ്മേളനത്തിലാണ് ഇന്ത്യ-റഷ്യ കരാര്‍ ഒപ്പിട്ടത്.

Related Articles

Latest Articles