ദില്ലി: അഫ്ഗാൻ ജനതക്ക് വീണ്ടും സഹായ ഹസ്തവുമായി (India) ഇന്ത്യ. രണ്ട് ടൺ അവശ്യ ജീവൻ രക്ഷാ മരുന്നുകൾ അടങ്ങിയ മൂന്നാം ഘട്ട മെഡിക്കൽ സഹായം ഇന്ത്യ കബൂളിൽ എത്തിച്ചു. കബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രിക്ക് ഇന്ത്യ സഹായം കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിന് പുറമെ കൂടുതൽ ഔഷധങ്ങളും ഭക്ഷ്യ ധാന്യങ്ങളും അഫ്ഗാൻ ജനതക്ക് വരു ദിവസങ്ങളിൽ ഇന്ത്യ വിതരണം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാനവിക സഹായമെന്ന നിലയിൽ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിൻ എത്തിച്ചിരുന്നു.

