പകര്‍ച്ചവ്യാധികള്‍, ജൈവ ഭീകരാക്രമണം തുടങ്ങിയ ഭീഷണികള്‍ സമര്‍ത്ഥമായി നേരിടാന്‍ ഒന്നിച്ചു നിന്ന് പോരാടണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആസിയാന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യാേഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അതെ സമയം രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിനു പിന്നില്‍ ചൈനയും പാക്കിസ്ഥാനുമാണെന്ന് കേന്ദ്രമന്ത്രി റാവുസാഹിബ് ദാന്‍വെ പറഞ്ഞു.. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തു നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേയല്ല. അതിനുപിന്നില്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്ലിംകളെയാണ് ആദ്യം അവര്‍ സ്വാധീനിച്ചത്. അവരോട് എന്താണ് പറഞ്ഞത്? ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു, ആറുമാസത്തിനുളളില്‍ മുസ്ലിങ്ങള്‍ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോള്‍ കര്‍ഷകരോട് പറയുകയാണ് പുതിയ നിയമങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്- കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്രം പണം ചെലവിടുന്നതു കര്‍ഷകരുടെ ക്ഷേമത്തിലാണ്. അത് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഒരു തീരുമാനവും കര്‍ഷകര്‍ക്ക് എതിരായിരിക്കില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

