Monday, June 10, 2024
spot_img

ചോദ്യം ചെയ്യൽ പേടിയാണ്,ഇത്തിരികൂടെ ക്യാപ്സ്യൂൾ വിഴുങ്ങാനുണ്ട്;ചോദ്യംചെയ്യലിന് ഹാജരാകാൻ സാവകാശം വേണമെന്ന് സി എം രവീന്ദ്രൻ

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രണ്ടാഴ്ച്ച സാവകാശം തേടി.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റിന് ഇതു സംബന്ധിച്ച് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ ഇഡിക്കു കത്തു നല്‍കി.തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്.കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധമുട്ടുണ്ടെന്നും അതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് രവീന്ദ്രന്റെ ആവശ്യം.തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ശുപാര്‍ശ കത്തും ഒപ്പം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഇന്ന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കിയതിനു പിന്നാലെ രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

Related Articles

Latest Articles