ഡല്ഹി : കരിങ്കടലില് വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്ക്ക് നേരെയുള്ള ആക്രമണങ്ങള് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര് പറഞ്ഞു. യുക്രെയ്നില് നിന്ന് ചോളവുമായി ഇറ്റലിയിലേക്ക് പോവുകയായിരുന്ന തുര്ക്കിയുടെ ഉടമസ്ഥതയിലുള്ള എംവി റൊയാദ് മമ്മദോവ് എന്ന ചരക്കുകപ്പലിന് നേരെയാണ് അന്താരാഷ്ട്ര ജലാതിര്ത്തിയില് വച്ച് റഷ്യന് ഡ്രോണുകള് ആക്രമണം നടത്തിയത്.
ആക്രമണത്തില് കപ്പലിന് തീപിടിക്കുകയും പിന്നീട് അത് കടലില് മുങ്ങുകയും ചെയ്തു. കപ്പലിന്റെ ക്യാപ്റ്റന് ഉള്പ്പെടെ രണ്ട് വിദേശ നാവികര് ഈ ആക്രമണത്തില് കൊല്ലപ്പെട്ടു. കപ്പലില് മൂന്ന് ഇന്ത്യന് നാവികര് ഉണ്ടായിരുന്നു. റൊമാനിയന് കോസ്റ്റ് ഗാര്ഡ് രക്ഷപ്പെടുത്തിയ ഇവരില് ഒരു ഇന്ത്യന് നാവികന് പരിക്കേറ്റിട്ടുണ്ട്. നിലവില് മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും പരിക്കേറ്റ വ്യക്തി റൊമാനിയയിലെ കോണ്സ്റ്റാന്് കൗണ്ടി ആശുപത്രിയില് ചികിത്സയിലാണെന്നും റൊമാനിയയിലെ ഇന്ത്യന് എംബസി സ്ഥിരീകരിച്ചു.

