Thursday, October 22, 2026

പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഭാരതം! ചൈനീസ് ചാരക്കപ്പല്‍ വെല്ലുവിളി ഇന്ത്യ നേരിടും: മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ല, പരീക്ഷണം നടത്തുന്നത് ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍

ദില്ലി: ചൈനീസ് ചാരകപ്പലിന്റെ വെല്ലുവിളി നേരിടാൻ തീരുമാനിച്ച് ഇന്ത്യ. മിസൈൽ പരീക്ഷണത്തിൽ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തിയിരിക്കുകയാണ്. നവംബര്‍ 10, 11 തിയതികളില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ ആണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2,200 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ അടക്കം ഇന്ത്യ പരീക്ഷിക്കും.

മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ്– 6 എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചത്. യുവാന്‍ വാങ് നിലവില്‍ ബാലിക്ക് സമീപമുണ്ടെന്ന് മറൈന്‍ ട്രാഫിക് സ്ത്രീകരിച്ചിരിക്കുന്നത്. ചൈനീസ് ചാരക്കപ്പലുകളുടെ കണ്ണിനെ അതിജീവിയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ക്ക് സാധിക്കുമെന്ന് ഡി ആര്‍ ഡി എ സൂചിപ്പിച്ചിട്ടുമുണ്ട്.

ചൈനീസ് ചാരക്കപ്പലിനെ ഇന്ത്യന്‍ നേവി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങളായ പാത, വേഗത, ദൂരം, കൃത്യത മുതലായവ ചാരക്കപ്പല്‍ വഴി ചൈന മനസിലാക്കുമെന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ ഈ ഭീഷണിയെ ഇപ്പോള്‍ നേരിടാന്‍ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

Related Articles

Latest Articles