3rd Test: India need 309 more runs to win at Stumps on Day 4.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ 407 റണ്‍സ് റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ നഷ്ട്ടമായി. ശുഭ്മൻ ഗിൽ (31), രോഹിത് ശർമ്മ (52) എന്നിവരാണ് പുറത്തായത്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് ക്രീസിൽ.
മൂന്നാം സെഷനില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് 98 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ ഇനിയും 309 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത്. ഇന്ത്യന്‍ സ്‌കോര്‍ 70 -ല്‍ നില്‍ക്കെയാണ് ഗില്ലിനെ ജോഷ് ഹേസല്‍വുഡ് കുടുക്കിയത്.
31 ആം ഓവറില്‍ അനാവശ്യമായി വമ്പന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് 98 പന്തില്‍ 52 റണ്‍സുമായി മടങ്ങി. അവസാന ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിന്ന പൂജാര- രഹാനെ സഖ്യം നഷ്ടങ്ങളില്ലാതെ നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ, നാലാം ദിനം ആദ്യ രണ്ടു സെഷനുകളില്‍ സമ്പൂര്‍ണ ആധിപത്യമാണ് ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത്. ലബ്യുഷെയ്ന്‍ – സ്മിത്ത് ജോടി മികച്ച ലീഡ് സമ്മാനിച്ചു. രണ്ടിന് 103 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 209 റണ്‍സ് കൂടി ചേര്‍ത്ത് 312 റണ്‍സിന് നാലം ദിനം ഡിക്ലയര്‍ ചെയ്തത്. 84 റൺസെടുത്ത കാമറൂൺ ഗ്രീൻ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യന്‍ നിരയില്‍ നവ്ദീപ് സെയ്‌നിയും രവിചന്ദ്രന്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…