Sunday, May 19, 2024
spot_img

റഷ്യൻ കമ്പനികളിൽ നിന്ന് എണ്ണ വാങ്ങുന്നത് കൂട്ടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം

ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രവാചക നിന്ദ ആരോപിച്ച് നടക്കുന്ന അന്താരാഷ്‌ട്ര ഉപരോധ ആഹ്വാനങ്ങൾക്ക് മറുപടിയായി ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി കുറച്ച റഷ്യയെ ആശ്രയിക്കാനാണ് കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസില്‍ നിന്നുമാണ്. കേവലം ഏഴ് ശതമാനം ക്രൂഡ് ഓയിലിന് മാത്രമാണ് ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത്. ഇതില്‍ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികളോട് റഷ്യയിലേക്ക് നീങ്ങാന്‍ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) രാജ്യങ്ങളുടെ തിട്ടൂരങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണിത്

ഇന്ത്യയുടെ പുതിയ നീക്കത്തെ റഷ്യ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. റഷ്യയിലെ എണ്ണ ഭീമനായ റോസ്നെഫ്റ്റുമായാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങന്‍ കരാര്‍ തയാറാക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്നെഫ്റ്റില്‍ നിന്നും കക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കും. നേരത്തെ അന്താരാഷ്‌ട്ര വിലയേക്കാൾ കുറഞ്ഞ വിലയിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയിരുന്നു

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില വളരെ ഉയർന്ന നിലയിലാണ്. പല രാജ്യങ്ങളിലും രൂക്ഷമായ ഇന്ധനക്ഷാമമുണ്ട്. ഈ സാഹചര്യത്തിൽ എണ്ണ ഉല്‍പാദനത്തില്‍ വര്‍ധന വരുത്തി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഗൾഫ് രാജ്യങ്ങൾ അതിനു തയ്യാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്കായി ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുന്നത്

Related Articles

Latest Articles