Friday, December 12, 2025

ഒരു സമനിലയകലെ കിരീടം! ഇന്ത്യ ഇന്ന് കിർഗിസ്ഥാനെതിരെ ബൂട്ട് കെട്ടും

ഇംഫാൽ : ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയെന്നോണം സംഘടിപ്പിച്ച ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയുടെ കിരീട നേട്ടം ഒരു സമനില മാത്രമകലെ. ഇന്ന് കിർഗിസ്ഥാനെതിരെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കിർഗിസ്ഥാനും മ്യാൻമറും 1–1 സമനിലയിൽ പിരിഞ്ഞതാണ് ഇന്ത്യയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ 1–0 ന് മ്യാൻമറിനെ തോൽപിച്ചിരുന്നു. അതെ സമയം കിർഗിസ്ഥാൻ ഇന്ന് വിജയിച്ചാൽ അവരാകും കിരീടം സ്വന്തമാക്കുക. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലാണ് കിർഗിസ്ഥാൻ (94).

ഇതിനു മുൻപ് 2019 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോം മത്സരത്തിൽ ഇന്ത്യ കിർഗിസ്ഥാനെ 1–0നു തോൽപിച്ചിരുന്നു. എന്നാൽ എവേ മത്സരത്തിൽ 2–1നു തോൽവി വഴങ്ങി. അതെ സമയം പരിക്കിൽനിന്നു മോചിതനായ മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ടീമിനൊപ്പം ചേർന്നു. വൈകിട്ട് ആറിനാണ് മത്സരം ആരംഭിക്കുക.

Related Articles

Latest Articles