Friday, May 17, 2024
spot_img

ത്രിവര്‍ണ പതാക വാനോളം ഉയര്‍ത്തി കൗമാരപ്പട, അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്‍മാര്‍

കൊളംബോ: ഇന്ത്യന്‍ ടീം അണ്ടര്‍-19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ചാംപ്യന്‍മാര്‍. ആവേശം വാനോളം ഉയര്‍ന്ന ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ചു റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇതോടെ ഏഴു തവണ ഏഷ്യകപ്പ് കിരീടം നേടുന്ന രാജ്യമായി ഇന്ത്യ മാറി.ടൂര്‍ണമെന്‍റില്‍ നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ.

രണ്ട് സെമിഫൈനലും മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന നിലയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഫൈനലിലേക്ക് യോഗ്യത നേടിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അഥര്‍വ അന്‍കൊലേക്കര്‍ ആണ് ഇന്ത്യയുടെ വിജയശില്‍പി. സ്കോര്‍- ഇന്ത്യ 32.4 ഓവറില്‍ 106 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശ് 33 ഓവറില്‍ 101 റണ്‍സിന് എല്ലാവരും പുറത്ത്.

Related Articles

Latest Articles