Thursday, May 2, 2024
spot_img

ഗുരുദേവന്‍റെ സന്ദേശങ്ങള്‍ അര്‍പ്പണമനോഭാവത്തോടെ പുനരുജ്ജീവിപ്പിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ബെംഗളുരു: ശ്രീ നാരായണഗുരു ഒരു യുഗപുരുഷൻ ആയിരുന്നുവെന്നും രാജ്യത്തിന്‍റെ സാമൂഹികവും ആത്മീയവുമായ ഘടനയെ ഗുരുദേവന്‍ ഉടച്ചു വാർത്തെന്നും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ എന്ന് ഉൽബോധിപ്പിക്കുന്നതിലൂടെ വേദാന്ത തത്വങ്ങളെ ഗുരുദേവന്‍ ദൈനംദിന പ്രവർത്തികളിൽ ഉൾച്ചേർത്തു. വേദാന്തത്തിലെ ഏറ്റവും ഉയർന്ന തത്വങ്ങളായ ജ്ഞാനവും ഭക്തിയും കർമ്മവും ശ്രീനാരായണഗുരുവിന്‍റെ സന്ദേശങ്ങളിലുടനീളം ദർശിക്കാമെന്നും ശ്രീ ശ്രീ വ്യക്തമാക്കി.

ശ്രീനാരായണഗുരുദേവന്‍ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുകയും രാജ്യത്തിന്‍റെ പുരാതനമായ സംസ്കാരം സംരക്ഷിക്കുകയും ചെയ്തുവെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി ആഘോഷ വേളയിൽ അദ്ദേഹത്തിന്‍റെ മൂല്യങ്ങൾ അർപ്പണബോധത്തോടെ പുനരുജ്ജീവിപ്പിക്കണമെന്നും മലയാളികൾക്കുള്ള ശ്രീനാരായണ ഗുരു ജയന്തി സന്ദേശത്തില്‍ ശ്രീ ശ്രീ രവിശങ്കർ വ്യക്തമാക്കി.

Related Articles

Latest Articles