Sunday, May 19, 2024
spot_img

ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനം ; കോവിഡ് പോരാട്ടം വിജയിക്കും ; കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കും – പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം.

കോവിഡിനെതിരെ പോരാടുന്നവർക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. ‘ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനം. കോവിഡിനെതിരെയുള്ള പോരാട്ടം വിജയിക്കും. നിശ്ചയദാർഢ്യം കൊണ്ട് രോഗ പ്രതിസന്ധി മറികടക്കാം. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കും’- മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത് . സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിലുള്ളത് . ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്.തുടർച്ചയായി ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ദില്ലിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികൾ നടക്കും.

തത്വമയി ടിവിയിലും ന്യൂസിലും ദില്ലിയിൽ നടക്കുന്ന സ്വതന്ത്ര ദിനാഘോഷ പരിപാടികൾ തത്സമയം കാണാം

Related Articles

Latest Articles