കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ. മൊബൈൽ ഫോൺ ഒഴികെയുള്ള എല്ലാ ഉത്പന്നങ്ങളുടെയും വിപണനം നിർത്തി വെക്കാൻ നിർദ്ദേശം നൽകികൊണ്ട് ചെറുകിട കച്ചവടക്കാരെ സഹായിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. രാജ്യത്ത് കൊവിഡ് 19 ശക്തിയാർജ്ജിച്ചപ്പോൾ കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപെടലാണ് ചെറുകിട കച്ചവടക്കാരെ സഹായിക്കുന്ന തരത്തിൽ ഇത്തരത്തിൽ ഒരു നടപടി സാധ്യമാക്കിയത്. രാജ്യത്ത് കൊറോണ വൈറസ് ശക്തിയാർജിച്ചത് മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സാധാരണക്കാരായ ചെറുകിട കച്ചവടക്കാരുടെ അവസ്ഥ കൂടുതൽ ദുരിതപൂർണ്ണമായി. ഇപ്പോൾ ഓൺലൈൻ കൂടി രംഗത്തെത്തിയാൽ ഇവരുടെ ജീവിതം തിരിച്ചു പിടിക്കാൻ ഇവർക്ക് ആവില്ല. അതേസമയം കേന്ദ്രം ഇത്തരത്തിൽ ഒരു നിലപാട് എടുത്തതുകൊണ്ട് പതിയെ ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ ഇവർക്ക് സാധിക്കും. വൻ തുകകൾ മുടക്കി കച്ചചവടം തുടങ്ങിയ രാജ്യത്തെ ചെറുകിട കച്ചവടക്കാർ ലോക്ക്ഡൗൺ മൂലം കച്ചവടം നഷ്ടപെട്ടതിനാൽ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.

