Friday, May 3, 2024
spot_img

കാര്‍ഷിക നിയമഭേദഗതിക്ക് താത്കാലിക സ്‌റ്റേ; നിയമം പഠിക്കാൻ നാലംഗ വിദഗ്ധ സമിതി

ദില്ലി: കാര്‍ഷിക നിയമഭേദഗതിക്ക് താത്കാലിക സ്‌റ്റേ നൽകി സുപ്രീം കോടതി. വിഷയം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഹർസിമ്രത് മാൻ, പ്രമോദ് ജോഷി, അനിൽ ധാൻവത് തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക.

കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച്, പരിഹാരം കാണേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സമർപ്പിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർഷകരുടെ ഭൂമി സംരക്ഷിക്കും. കരാർ കൃഷിക്കായി ഭൂമി വിൽക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമിതിയിലെ അംഗങ്ങളെ തങ്ങൾ തീരുമാനിക്കുമെന്നു കോടതി പറഞ്ഞു. തടയിടാൻ ആർക്കുമാവില്ല. കർഷകർ സഹകരിച്ചേ മതിയാകുമെന്നും ഇതു രാഷ്ട്രീയമല്ലെന്നും കോടതി പറഞ്ഞു.

കർഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകർ ഹാജരാകാത്തത്തിൽ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. സമിതിയുമായി പൂർണമായി സഹകരിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കർഷകരുമായും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തിയ ശേഷമാകും വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് നൽകുക.

Related Articles

Latest Articles