Saturday, May 11, 2024
spot_img

പി എം കിസാൻ പദ്ധതിയിൽ നിന്ന് സഖാക്കൾ ലക്ഷങ്ങൾ കൈയ്യിട്ട് വാരി; തട്ടിച്ചത് കർഷകർ എന്ന വ്യാജേന

തിരുവനന്തപുരം :ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതിയാണ് പി എം കിസാൻ പദ്ധതി. സംസ്ഥാന സർക്കാരിന്റെ ലാൻഡ് റീകാർഡിൽ 1/2/2019 ൽ കൃഷിഭൂമി കൈവശമുള്ള കർഷക കുടുംബങ്ങൾക്കു അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു പ്രതിവർഷം 6000 രൂപ എത്തിക്കുക എന്നതാണ് ഈ കേന്ദ്ര പദ്ധതിയുടെ ഉദ്ദേശം.

ഈ പദ്ധതിക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ കർഷകരെന്ന വ്യാജേന നിരവധി പേർ പദ്ധതിയിൽ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന പരാതി ഉയർന്നതോടെ ആദായ നികുതി നൽകുന്ന സമ്പന്നഗണത്തിൽ ഉള്ളവരെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്ന നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലൂടെ 15163 ആളുകളാണ് കർഷകർക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയത്. ലിസ്റ്റ് പ്രകാരം എറണാകുളം ജില്ലയിൽ നിന്നുമാണ് കൂടുതൽ അനർഹർ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

2079 പേരാണ് ഇവിടെ അനർഹമായി പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാർ പി എം കിസാൻ പദ്ധതിയിലൂടെ കൈപ്പറ്റിയ തുക തിരിച്ചടയ്‌ക്കേണ്ടിവരും. സാധാരണക്കാരായ കർഷകർക്കാണ് കിസാൻ പദ്ധതി പ്രകാരം പണം ലഭ്യമാകുക. 2000 രൂപവീതം ഒരു വർഷത്തിൽ മൂന്ന് തവണയായിട്ടാണ് പണം ലഭിക്കുന്നത്. പദ്ധതിയുടെ മാർഗ നിർദേശത്തിൽ ആദായനികുതി അടയ്ക്കുന്നവർ അംഗങ്ങളാവരുതെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കാൻ കൃഷി ഡയറക്ടർ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി.

Related Articles

Latest Articles